ഫിലഡൽഫിയ: ഫിലഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സൗഹൃദ സംഗമ കൂട്ടായ്മയായ സ്നേഹതീരം - സൗഹൃദ കൂട്ടായ്മയുടെ കേരളപ്പിറവി ദിനാഘോഷങ്ങൾ ഫിലഡൽഫിയ വർത്തിംഗ്ടൺ റോഡിലുള്ള ഷിബു മാത്യു - ജെസി ദമ്പതികളുടെ ഭവനത്തിൽ സംഘടിപ്പിച്ചു.
സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ കൺവീനർമാർ, സീനിയേഴ്സ്, വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ ചേർന്ന് നിറദീപം തെളിയിച്ച് സ്നേഹതീരം സൗഹൃദ വേദിയുടെ കേരളപ്പിറവി ഉദ്ഘാടനം നിർവഹിച്ചു.